സ്വന്തം നാടകം പറഞ്ഞ് സുവീരൻ

രാമായണമോ, മഹാഭാരതമോ മലയാളത്തിലെ അരങ്ങിൽ ചെയ്യണമെന്ന് ഞാൻ തീവ്രമായി അഭിലഷിച്ചിരുന്നു....

സുവീരൻ

  പസ്സോളിനിയുടെ the Gospel according to st.mathew കാണുമ്പോൾ ബൈബിളിൻ്റെ objective version ആയിട്ടാണ് തോന്നുക. ലോജിക്കുകളുടെയും തെളിവുകളുടെയും അഭാവം ഭയങ്കരമായി വെളിപ്പെടുന്നതാണ് അത് തരുന്ന ആസ്വാദനാഹ്ളാദം.

Objectivity യെ അരങ്ങിലെത്തിക്കുകയെന്ന പരീക്ഷണം ഒരു സംവിധായകൻ്റെ വിശ്വാസ പ്രമാണങ്ങളെ അപ്പാടെ മാറ്റിക്കളയും. Subjectivity നിരാലംബമാകുന്ന കലാപ്രവർത്തനം സാധ്യമാണോ? നാടകം പൂർണ്ണമാവുന്നത് പ്രേക്ഷകനിലല്ലെയെന്ന് ചോദിച്ചേക്കാം. പ്രേക്ഷകൻ എന്ന് പറയുന്നത് ഒരു ഏകവചനമല്ല. പലരും പലവിധവുമാണ്. ഈ ബഹുവചനത്തിനായി കലാപ്രവർത്തനം സാധ്യമല്ല.
മലയാളത്തിൽ നാടകത്തിന് ക്രിട്ടിക്കുകളില്ല. നാടകത്തിന്റെ വ്യാഖ്യാനങ്ങൾ വിശദമാക്കുന്ന എഴുത്തുകളോ എഴുത്തുകാരോ ഇല്ല. സംഘാടകരുമില്ല. ആഗോളമായ ഒരു തിയേറ്റർ അനുഭവത്തിന്റെ എതിർ ദിശയിലേക്കാണ് മലയാള നാടക വേദി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോൾ നടക്കുന്നത് 'ഭാസ്ക്കരപട്ടേലരും തൊമ്മിയുടെ ജീവിതവും' ആണ്. നേരത്തെ പുറത്തൊക്കെ ചെയ്തതിന്റെ കോഴിക്കോട് വേദി . വർഗപരമായ സംഘർഷമല്ല എനിക്ക് പട്ടേലർ. മൂന്ന് കഥാപാത്രങ്ങളുടെ ശരീര ഭാഷയിലൂടെ ഉരുത്തിരിയുമെന്ന് കരുതുന്ന വിധേയത്വവുമല്ല. മനുഷ്യദൗർബല്യങ്ങളുടെ വിളംബരമാണ് എനിക്ക് ഈ നാടകം. നേരത്തെ പറഞ്ഞ objectivity യുടെ ഒരു ദർശനമാണത്. 'ഭസ്ക്കരപ്പട്ടേലരും എൻ്റെ ജീവിതവും' എന്ന നോവലറ്റിൻ്റെ പേരിൽ തന്നെ 'തൊമ്മിയുടെ ജീവിതം' എന്ന് മാറ്റി എഴുതാനുള്ള കാരണവും അതാണ്. ഇതിൽ പ്രേക്ഷകനെവിടെയെന്ന് ഞാൻ അന്വേഷിക്കുന്നില്ല.

രാമായണമോ, മഹാഭാരതമോ മലയാളത്തിലെ അരങ്ങിൽ ചെയ്യണമെന്ന് ഞാൻ തീവ്രമായി അഭിലഷിച്ചിരുന്നു. പസോളിനി gospel ചെയ്തതുപോലെ.. objective ആയി. വ്യാഖ്യാന വിശേഷങ്ങളില്ലാതെ . സാക്ഷ്യങ്ങളുടെ അകമ്പടിയില്ലാതെ അപ്പാടെ ഉളള ഒരു stage അനുഭവം. എല്ലായ്പ്പോഴും അത് നടന്നില്ല.
എന്റെ നാടകങ്ങളിൽ ഞങ്ങൾ മാത്രമേ ഉള്ളു, പ്രേക്ഷകർ പലരാണ്. ജനസഞ്ചയങ്ങൾ എൻ്റെ നാടകങ്ങൾ കാണുന്നത് കൊണ്ട് അവ പോപ്പുലർ കല ആകുകയില്ല.

***

Recent Post