പാണ്ഡവപുരത്തിന് കരിമ്പിൻ കാലം

കരിമ്പ് ലോഡുകളുമായി ഫാക്ടറികളിലേക്ക് കിതച്ച് നടക്കുന്ന കാളകളുടെ കാഴ്ച കർണാടകക്ക് പതിവ്. പക്ഷെ ,പാണ്ഡവപുരം ഈ കാർഷികക്കാഴ്ചക്ക് ആദരം അർപ്പിക്കുന്നത് ആധുനികമായൊരു ഇൻസ്റ്റേലേഷനിലൂടെ.

ജേക്കബ് തോമസ്



  ടിപ്പുവിന്റെ ശ്രീരംഗപട്ടണത്ത് നിന്നും ഏതാനും കിലോമീറ്റർ ഓടിയെത്തിയാലായി പാണ്ഡവപുരം. അവിടെ നിന്നും പിന്നെയും ഓടിയെത്തുന്നത് ശ്രാവണബെലഗോളയിലേക്ക്. നഗര സംസ്ക്കാരത്തിന്റെ ഓളം വെട്ടുന്ന പാണ്ഡവപുരത്തിന്റെ വയലേലകളിൽ പക്ഷെ ഇപ്പോഴും കാളവണ്ടികൾ ഓടുന്നു.


  കരിമ്പ് ലോഡുകളുമായി ഫാക്ടറികളിലേക്ക് കിതച്ച് നടക്കുന്ന കാളകളുടെ കാഴ്ച കർണാടകക്ക് പതിവ്. പക്ഷെ പാണ്ഡവപുരം ഈ കാർഷികക്കാഴ്ചക്ക് ആദരം അർപ്പിക്കുന്നത് ആധുനികമായൊരു ഇൻസ്റ്റേലേഷനിലൂടെ.


  പുതു തലമുറ മോടിയോടെ ഒരുങ്ങി നിൽക്കുന്ന ഈ പെട്രോൾ പമ്പിൽ വണ്ടികളെ വരവേൽക്കുന്നത് കാളവണ്ടിയുടെ ഇൻസ്റ്റലേഷൻ .


  ഗതാഗതസംസ്ക്കാരത്തിന്റെ കൊടുക്കൽ വാങ്ങലുകളെ മുറിയാതെ പൂരിപ്പിക്കുന്നു ഈ ദൃശ്യാനുഭവം.


  പാണ്ഡവപുരത്തിന്റെ ആസ്ഥാനം മാണ്ഡ്യ. കരിമ്പ് ഫാക്ടറികൾ ജീവിതമാർഗം. ഷുഗർ സിറ്റിയെന്നും ശർക്കര നഗരമെന്നും വിളിപ്പേരുകൾ. പാണ്ഡവർ വനവാസക്കാലത്തിനിടെ ഇവിടെ ചെലവഴിച്ചതിന്റെ പേരിലാണ് പാണ്ഡവപുരമെന്ന വിളിപ്പേര് .കുന്തിയുടെ ഇഷ്ടസ്ഥലമെന്ന സങ്കൽപ്പ ത്തിൽ കുന്തി ബെട്ടയെന്ന കുന്നിൻപുറമുണ്ടിവിടെ.


  ടിപ്പുവിനെ സഹായിക്കാന്നെത്തിയ ഫ്രഞ്ച് പട ക്യാമ്പ് ചെയ ഫ്രഞ്ച് റോക്സ് പിന്നെ കൗരവ ബെട്ടയായി.


***

Recent Post