പണ്ടാരമടക്കി പോയാൽ എന്താവും !

ഭാഷാപ്രയോഗത്തിലെ സൗന്ദര്യം പറഞ്ഞ്

എം എൻ കാരശ്ശേരി

  ഭാഷയിലെ 'പണ്ടാരം' എന്നത് നമ്മുടെ നിന്ദാ വാചകങ്ങളിലൊന്നാണ്. 'പണ്ടാരമടക്കി പോട്ടെ' എന്നത് ശാപവാക്കാണ്. എന്താണ് ഇതിനർത്ഥം? 'പണ്ടാരം' എന്നത് ഭണ്ഡാരം (ഭണ്ഡാഗാരം) എന്ന പദത്തിന്റെ രൂപാന്തരമാണ്. സർക്കാർ ഖജനാവ് എന്ന താത്പ്പര്യത്തിലാണ് പണ്ടാരം എന്ന് പറയുന്നത്. പണ്ടാരക്കരം, പണ്ടാരക്കാര്യം, പണ്ടാരക്കുറ്റി, പണ്ടാരക്കപ്പം തുടങ്ങി ഇതുമായി ബന്ധപ്പെട്ട് പണ്ട് എത്രയോ പദങ്ങളുണ്ട്.
പണ്ടാരത്തെരുവ് എന്നത് രാജവീഥിയാണ്. പണ്ടാരം വക എന്നു പറഞ്ഞാൽ സർക്കാർ വക എന്നാണർത്ഥം.
'പണ്ടാരമടക്കി ' എന്നത് സർക്കാർ ചെലവിൽ ശവമടക്കുക എന്ന അർത്ഥത്തിൽ പറയുന്നതാണ്.' നിന്നെ പണ്ടാരമടക്കി പോട്ടെ ' എന്ന ശാപ വാക്കിന് നീയൊരു അനാഥ ശവമായി തീരട്ടെ എന്നാണർത്ഥം.
ഇന്ന് സാമാന്യമായി നിന്ദാവചനത്തിലും ശാപ വാക്കിലും മാത്രമേ 'പണ്ടാരം' ഉപയോഗത്തിലുള്ളു.

***

Recent Post