മലകളിൽ മഴ പെയ്യുമ്പോൾ .....

  മഴ പെയ്ത്ത് ഉത്സവമാക്കുന്ന ഒരാളെക്കുറിച്ച്.

ജെയ്ക് തോമസ്

  ജപമാല ചൊല്ലിയെത്തുമ്പോൾ സിറിയക് എന്നും sorrowfull mysteries ആവർത്തിച്ചാവർത്തിച്ച് ഉരുക്കഴിക്കുമായിരുന്നു. ക്രിസ്തുവിന്റെ ജീവിതത്തിലെ സങ്കടങ്ങളുടെ ജപ ബാലമണികൾ . ജീവിതാനുഭവങ്ങളുടെ കടുപ്പത്തിൽ ഒരു melancholy mood സിറിയക്കിനെയങ്ങനെ വലം വെച്ചു കൊണ്ടിരുന്നു എക്കാലവും .

  ജപമാലയുടെ ആനന്ദങ്ങളിലേക്ക്, Joyous mysteries ലേക്ക്, സിറിയക്ക് പിന്നെ നടന്നെത്തിയത് പത്ത് വർഷങ്ങളിലൂടെയാണ്. ക്രിസ്തുവിന്റെ പുനരുത്ഥാന സന്തോഷം പോലൊന്ന്.

  2010ലാണ് കോഴിക്കോട് പുതുപ്പാടിയിൽ മഴക്കൊയ്ത്തിന്റെ വിപുലമായൊരു പരീക്ഷണത്തിലേക്ക് സിറിയക് പ്രവേശിക്കുന്നത്. നാലര ഏക്കർ റേഡിയസിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ വൃത്താകൃതിയിൽ സാംസ്ഥാനത്തെ ഇത്തരത്തിൽ ആദ്യത്തേതൊന്ന്. മഴക്കുഴിയിൽ നിന്ന് കോരിയിട്ട മണ്ണ് ഒരു ഏക്കറിൽ പനകളും പഴച്ചെടികളും ചെടികളും നിറഞ്ഞ വിശ്രമ കേന്ദ്രമായിരിക്കുന്നു. മല കഴുകിയെത്തുന്ന മഴ വെള്ളത്തെ മെരുക്കാൻ കിലോമീറ്ററുകൾ നീളുന്ന ഔട്ടർ കനാൽ തടാകത്തിനെ വലം വെക്കുന്നു.മൂന്ന് ദിക്കുകളും മലകളാൽ ചുറ്റപ്പെട്ടതാണ് സിറിയക്കിന്റെ ഒമ്പതേക്കർ . മൺസൂൺമഴയാകെ കുത്തിയൊലിച്ച് പുഴയിലേക്ക് പോകുന്ന ഒരു തുറസ്സായിരുന്നു ഇതിൽ നാലേക്കർ .മഴ മാറുന്ന വേനൽ മാസങ്ങളിൽ ഈ കുന്നു കളിലെ കിണറുകളാകെ അടി കാണുമായിരുന്നു, പത്ത് വർഷം മുമ്പു വരെ . സിറിയക്കിന്റെ മഴ ക്കൊയ്ത്തിൽ ഈ മലനിരകളിലെ നൂറുകണക്കിന് കുടുംബങ്ങൾ വറ്റാത്ത കുടിവെള്ളത്തിന്റെ സമുദ്ധി അറിയുന്നു. വിവിധയിനം മീനുകൾ നീരാടുന്ന തടാകങ്ങളാകുന്നു സിറിയക്കിന്റെ മഴക്കുഴികളിപ്പോൾ. പത്തിലധികൾ കയാക്കിങ് വള്ളങ്ങൾ ഈ ഓളപ്പരപ്പിലൂടെ ആനന്ദം വിതച്ചും കൊയ്തും ഓടുന്നു.35 ലധികം വർഗ ഭേദങ്ങളുമായി മുളകളുടെ അപൂർവമായ തോട്ടം തടാകത്തെ വലം വെച്ചു വളരുന്നു .ഒപ്പം മാങ്കോസ്റ്റിനും റമ്പൂട്ടാനുമടക്കം നിരവധിയായ ഫല വൃക്ഷങ്ങളും. ഇവയെല്ലാം ചേർന്നൊരുക്കുന്ന തനതായൊരു സ്വയം പര്യാപ്ത ജൈവ മാതൃകയാവുന്നു സിറിയക്കിന്റെ ഒമ്പതേക്കർ.

  കോഴിക്കോട് നഗരത്തിലാണ് സിറിയക് ജനിച്ചതും പഠിച്ചതും. സുവോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തുടർന്ന്. നിയമ ബിരുദമെടുത്തു.പിന്നെ, പബ്ളിക്ക് അഡ്മിനിസ്ട്രഷനിൽ ബിരുദാനന ബിരുദം .തുടർന്ന് ,ടൂറിസം മാനേജ്മെന്റിലും ബിരുദാനന്തര ബിരുദം.

  ഇതെല്ലാം കഴിഞ്ഞാണ് സിറിയക്ക് കാർഷികവൃത്തിയുടെ മണ്ണിലേക്കും നനവിലക്കും കാലെടുത്ത് വെച്ചത്. രാത്രി കളുടെ നിശ്ബ്ദതയിൽ ചിവീടുകളുടെ രാഗവിസ്താരമായിരുന്നു സിറിയക്കിനെ എന്നും മോഹിപ്പിച്ചിരുന്നത്. ഇത് കേൾക്കാനായി താമരശ്ശേരി ചുരം കേറുമായിരുന്ന പണ്ടൊക്കെ. ഇന്നിപ്പോൾ പകൽ മണിക്കുറുകളിലും ചി വീടുകൾ പാട്ടു പാടുന്ന ഒമ്പതേക്കറിൽ സിറിയക്ക് മനസിനെയും ശരീരത്തെയും ആനന്ദഭരിതമാക്കുന്നു.

  സിറിയക് മരിയ കളപ്പുരയ്ക്കലിന്റെ കൊന്തമാലയിൽ മൂന്നാം പാദത്തിന്റെ മന്ത്രം നിറയുന്നു. joyous mistery യുടെ രഹസ്യം സിറിയക്കിനിന്ന് സ്വന്തം. അങ്ങനെ, നാടിനാകെ നല്ല ശമരിയക്കാരനുമാകുന്നു സിറിയക്.

***

Recent Post