എത്രാമത്തെ ഒന്നാം പേജ്?
എം എൻ കാരശ്ശേരി

തെളിമലയാളത്തിൽ എം.എൻ കാരശ്ശേരി
ഒന്നാം പേജ് എന്നതിന്റെ അർത്ഥമെന്തെന്ന് ചോദിക്കുന്നത് അസംബന്ധമല്ലേ? എത്രാമത്തെ ഒന്നാം പേജ് എന്ന് ചോദിക്കുന്നതും അസംബന്ധമല്ലേ?
എന്നാൽ അല്ല.
ഇപ്പോഴത്തെ സ്ഥിതി നോക്കുക. നമ്മുടെ പ്രമുഖ പത്രങ്ങളായ മാതൃഭൂമിയും മലയാള മനോരമയും നോക്കുക. ചില ദിവസങ്ങളിൽ 'രണ്ട് ഒന്നാം പേജ്' കാണും.
ശരിയല്ലേ?
ഒന്നാം പേജിലെ പരസ്യത്തിന് നിരക്ക് കൂടും. കൂടിയ നിരക്ക് മൂന്ന് കൂട്ടരിൽ നിന്ന് ഈടാക്കാം. ചില സ്ഥാപനങ്ങൾ ഒന്നാം പേജിൽ തന്നെ പരസ്യം ചേർക്കണമെന്ന് നിഷ്ക്കർഷിക്കുന്നുണ്ടാവാം.
കാരണം കൃത്യമായി നമ്മുക്കറിഞ്ഞ് കൂട.
ഭാഷ സാഹചര്യത്തിനനുസരിച്ച് മാറുന്നത് കണ്ടോ?വാക്കിന്റെ അർത്ഥം എങ്ങനെ നിശ്ചയിക്കും ?
***
Previous Post ഒലീവ് മരത്തോപ്പുകൾക്കിടയിലെ...
Next Post ബർലിൻ, ഓ ബർലിൻ