സഞ്ജയന്റെ ദേശം

എം എൻ കാരശ്ശേരി

 'ചങ്ങലംപരണ്ട' എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേൾക്കണം.
 എന്താ വിശേഷം എന്നാണെങ്കിൽ, പ്രശസ്ത ഹാസ്യകാരൻ സഞ്ജയന്റെ സാങ്കൽപികഗ്രാമത്തിന്റെ പേരാണത്. അദ്ദേഹത്തിന്റെ ഹാസ്യ കഥകളെല്ലാം അരങ്ങേറുന്നത് അവിടെയാണ്. ബഷീറിന്റെ' സ്ഥലം' പോലെ, സഞ്ജയന്റെ സാങ്കൽപിക ദേശമാണ് 'ചങ്ങലംപരണ്ട'. ഈ പേര് കേൾക്കുമ്പോൾ പലരും വിചാരിക്കും സഞ്ജയൻ ഉണ്ടാക്കിയ വാക്കാണ് എന്ന്. എന്നാൽ, അങ്ങനെയല്ല. വാക്ക് നേരത്തെയുണ്ട് .

 സംഗതി എന്താണെന്നോ?
 ഒരു വള്ളിച്ചെടിയുടെ പേരാണ് അത്. നമ്മുടെ പ്രധാന നിഘണ്ടു ' ശബ്ദതാരാവലി' യിൽ ഈ വാക്കുണ്ട്. ഔഷധ മൂല്യമുള്ള ഒരു വള്ളിച്ചെടിയാണത്. വാതം, കൃമി, കഫം, നേത്രരോഗം, അർശസ്, അഗ്നിമാന്ദ്യം, ഗുല്മം , മഹോദരം, ലൂതാവിഷം, ദുഷ്ടവ്രണം ഇവയ്ക്ക് നന്ന് എന്ന് നിഘണ്ടു അതിന്റെ ഔഷധ മൂല്യം വിവരിച്ചിരിക്കുന്നു. ശബ്ദതാരാവലി രചിച്ച ശ്രീകണ്ടേശ്വരം പത്മനാഭപിള്ള (1864-1946) വൈദ്യം പഠിച്ചിരുന്നതിനാൽ ഔഷധവുമായി ബന്ധപ്പെട്ട ഏത് വാക്ക് വന്നാലും അദ്ദേഹം ഇത്തരം വിശദീകരണങ്ങൾ ചേർക്കും.
 സഞ്ജയൻ , ആ പേരിന്റെ ഹരം കണക്കിലെടുത്ത് അതൊരു' സ്ഥലനാമം' ആക്കുകയായിരുന്നു.

***

Recent Post