പാഠം ഒന്ന്: ഉച്ചാരണശുദ്ധി

എം എൻ കാരശ്ശേരി
  ഭാഷാപഠനത്തിലും പ്രയോഗത്തിലും ഉച്ചാരണം വളരെ പ്രധാനമാണ്. പാരമ്പര്യ രീതിയിൽ കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ , ഓരോ അക്ഷരവും ഉറക്കെ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യും.' അ' എന്നെഴുതുന്നതിന് മുമ്പും പിമ്പും ' അ' എന്ന് പറയൂ എന്ന് എഴുത്താശാന്മാർ നിഷ്ക്കർഷിക്കും.
 ഓരോ ഭാഷയിലും അതാതിന് മാത്രമായി പ്രത്യേക ശബ്ദങ്ങളുണ്ട്. അതിന് ഉദാഹരണമാണ് മലയാളത്തിലെ 'ഴ'. അധികം ഭാഷകളിൽ ഈ സ്വരമില്ല.' ഴ' എന്ന് എഴുതാനും വായിക്കാനും പഠിച്ചാലേ ആ പഠിപ്പ് പൂർത്തിയാകൂ. കുട്ടിക്കാലത്ത് ഴ എന്ന് ഉച്ചരിച്ച് പഠിച്ച് ഉറപ്പിച്ചില്ലെങ്കിൽ പുയ, മയ, വയി എന്നൊക്കെയാവും ഉച്ചാരണം. പ്രാദേശിക ഭേദത്തിൽ ഇതൊക്കെ കാണാമെങ്കിലും മറ്റ് പ്രദേശക്കാരായ മലയാളികൾക്ക് തന്നെ കാര്യം തിരിയാൻ പ്രയാസമാകും. ഇതേ പോലെ 'ക്ഷ' എന്ന ശബ്ദം നോക്കു. അത് ഇലക് ഷനിലെ 'ക് ഷ' പോലെയല്ല. അതിന് ഇടയ്ക്ക് വിടവില്ല. ട, റ്റ, ത്ത എന്നീ മൂന്ന് ശബ്ദങ്ങൾ കൂടി ഒന്നിച്ച് മലയാളത്തിൽ മാത്രമേയുള്ളുവെന്ന് ഭാഷാശാസ്ത്രകാരന്മാർ എഴുതിക്കണ്ടിട്ടുണ്ട്.

***

Recent Post