കാന്തല്ലൂരിലെ മുനിയറകള്‍

മനോജ് മാതിരപ്പള്ളി 08-06-2022
  മഹാശിലായുഗത്തിലെ മനുഷ്യരെ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന കൽ കൂടാരങ്ങൾ ആണ് മുനിയറകൾ. നാലഞ്ച് കാൽപ്പാളികൾ അടുക്കിവച്ചിരിക്കുന്ന ഒന്നുമാത്രമല്ല മുനിയറകൾ.ശിലായുഗത്തിലെ മനുഷ്യർ ഇവിടെ എങ്ങനെ ജീവിച്ചിരുന്നുവെന്നതിന്റെ നേർചിത്രമാണ് മുനിയറകൾ. ഒരാൾക്ക് നിവർന്നു കിടക്കാൻ വലിപ്പമുള്ള മുനിയറകൾക്കു നാലഞ്ചടിയോളം ഉയരമുണ്ട്.മരണപ്പെടുന്നയാൾ ഉപയോഗിച്ചിരുന്ന ആയുധങ്ങളും ആഭരണങ്ങളും ഒപ്പം അടക്കം ചെയ്തിരുന്നു. കൂറ്റൻ കരിങ്കൽ പാറകളെ അഗ്നികുണ്ഡം ഉപയോഗിച്ച് ചുട്ടുപഴുപ്പിക്കും. ശേഷം തണുത്ത വെള്ളം ഒഴിക്കുന്നതോടെ വലിയ ശിലാപാളിക്കൽ അടർന്നു വീഴും. ചെറിയ ചെത്തി മിനുക്കലുകൾക്കു ശേഷം പാറകഷ്നങ്ങൾ കൃത്യമായി അടുക്കി വയ്ക്കുന്നതോടെ മുനിയറകളുടെ നിർമാണം പൂർത്തിയാകും. ഇനി നിങ്ങളുടെ അടുത്ത മൂന്നാർ യാത്രയിൽ കാന്തല്ലൂരിലെ മുനിയറകൾ സന്ദർശിക്കുക. ചരിത്രത്തിലേക്ക് തല ഉയർത്തി നിൽക്കുന്ന മറയൂരിലെ മമ്മികളെ കണ്ടു മടങ്ങാവുന്നതാണ്.

***

Recent Post