കുളിയൻ തറക്ക് പാട്ടുത്സവം: മഴ കുതിർത്ത വയനാടൻ മണ്ണിൽ പാട്ടും തുടികൊട്ടും

സോമൻ പി.ചീരാൽ


  തുടിയും കുഴലും നൃത്തവുമായി വയനാട്ടിലെ പണിയ സമുദായം. മഴ കുതിർന്ന കറുത്ത മണ്ണിൽ കുത്തി നിറുത്തിയ കുളിയൻ തറക്ക് ചുറ്റുവായിരുന്നു പാട്ടുത്സവം. കന്നുകാലികളെ മേച്ചു നടക്കുമ്പോൾ രക്ഷിക്കുന്ന മുതിയൻ ദൈവത്തിനും കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷിക്കുന്ന ആന ദൈവത്തിനും അർച്ചനയുണ്ടായി. നാളികേരം തറയിലിട്ട് തെളിച്ച് മരത്തിന് ചുറ്റും താളത്തിൽ നൃത്തം. വെളിച്ചപ്പെട്ട സ്ത്രീ നാലു കാലിൽ നടന്ന് ദർശനം നൽകും. കാണിക്ക വെളിച്ചപ്പാടിന്. ഒരാഴ്ച വൃതമെടുത്ത് വേണം ചടങ്ങുകളിൽ പങ്കെടുക്കാൻ വാളുകളും വടികളും നിലവിളക്കുകളും സൂക്ഷിക്കുന്നത് ചെട്ടിമാരുടെ വീട്ടുകളിൽ ഉത്സവം കൊടിയിറങ്ങി ഇവ തിരിച്ചേൽപ്പിച്ച് ഉപചാരം ചൊല്ലി പിരിഞ്ഞു നാട്ടു കൂട്ടം.13 വർഷത്തിന് ശേഷമാണ് ചീരാൽ പുല്ലിമാടിൽ പണിയോത്സവം പാട്ടും തുടിയും ഒരുക്കിയത്.


ആദിവാസി ആചാരങ്ങളെ താളബദ്ധമാക്കുന്നതാണ് തുടികൊട്ട്




ആചാരങ്ങളും ചടങ്ങുകളും നടക്കുന്ന കുളിയൻ തറ




തുടികൊട്ടി കുഴലൂതി ഭക്തിമയമാകുന്ന ആദിവാസി ആചാരങ്ങൾ




അനുഗൃഹം ചൊരിയുന്ന അമ്മ

Recent Post