• ലെസ് ബൊസ് ; ഒരു ലെസ്ബിയൻ പ്രണയ തുരുത്തിന്റെ വർത്തമാനം

     എഴുത്തും വരയും ജോൺസ് മാത്യു ഗ്രീസിൽ നിന്നും

    16/05/2022

  2022 ഏപ്രിൽ26 ന് ആതെൻസിൽ നിന്നും ലെസ് ബൊസ് ദ്വീപിലേക്കുളള ബജറ്റ് വിമാനത്തിലെ സഹയാത്രികരായ രണ്ടു യുവതികളിൽ ഒരാൾ ജാക്കറ്റ് അഴിച്ച് ബാഗിൽ വെച്ചു. കയ്യില്ലാത്ത ബനിയൻ മാത്രം ധരിച്ച് അവർ സീറ്റിലിരുന്നു. കുറച്ച് കഴിഞ്ഞ് കൂട്ടുകാരിയും ജാക്കറ്റ് അഴിച്ച് പെൺ സുഹൃത്തിന് ചുംബനം നൽകി സീറ്റിലിരുന്നു. സഹയാത്രികർ അവരെ തുറിച്ചുനോക്കിയില്ല.
2005 ലാണ് ഗ്രീസിലെ ലെസ് ബൊസ് ദ്വീപിൽ ഞാൻ ആദ്യമെത്തുന്നത്. ഇത് മൂന്നാം വട്ടം. അന്ന് ഞാൻ താമസിച്ചത് ലോകമറിയുന്ന കവയത്രി സപ്ഫൊ(sappho) യുടെ പേരിട്ട ഹോട്ടലിലായിരുന്നു.
  2021 ൽ രണ്ടാം വട്ടം ലെസ്ബൊസിലെത്തുമ്പോഴേക്കും പ്രാദേശിക സൗഹൃദ്ദ കൂട്ടായ്മകളിൽ ഞാൻ സജീവമായി കഴിഞ്ഞിരുന്നു. ലെസ്ബിയൻ എന്ന സ്വവർഗാനുരാഗ പ്രയോഗമുണ്ടായത് ലെസ്ബൊസിൽ നിന്നാണെന്ന് ഞാനറിയുന്നത് അങ്ങനെയാണ്.lesbian ന്റെ etimology വേരുകൾ നീണ്ടു ചെല്ലുന്നത് സപ് ഫൊ(sappho) യിലും.

  ലെസ്ബൊസ് ദ്വീപിന്റെ വടക്കുപടിഞ്ഞാറുള എറിസോസി(Eressos) ൽ ക്രിസ്തുവർഷത്തിനും മുമ്പ്640-568 ൽ ഇവരുടെ ജീവിത കാലം. പ്രമുഖ പ്രഭുകുടുംബത്തിൽ ജനനം. സമ്പന്നനായ വ്യവസായിയുമായുള്ള വിവാഹ ബന്ധത്തിൽ ഒരു മകളും.

  ഫൊ കവിതകൾ രതിജന്യങ്ങളായിരുന്നു. സ്വവർഗാനുരാഗ ഭരിതവും. സ്ത്രീ സൗന്ദര്യവും ബന്ധങ്ങളും ആചാരങ്ങളുമെല്ലാം സപ് ഫൊ കവിതകളിൽ നിറഞ്ഞു നിന്നു. പതിനായിരത്തിലധികം വരികളുള്ള കവിതകൾ വരെയെഴുതിയ സപ് ഫൊയുടെ എഴുത്തിൽ പ്രകടമായ സ്വവർഗ പ്രണയത്തെ, പിന്നീട് അധികാരത്തിലേറിയ ക്രിസ്ത്യൻ മതാധിപന്മാർ മുച്ചൂടും വിമർശിച്ചു.

"Donot beautify your appearance,but in your works be good"-Pittakos(648-596BC)


  കവിതകൾ അവർ കത്തിച്ചു.സപ് ഫൊയെ നാടു കടത്തി. മതഭരണം തകർന്ന ശേഷം സിസിലിയിൽ നിന്നും തിരിച്ചെത്തിയ സപ്‌ ഫൊ സംഗീത വിദ്യാലയം സ്ഥാപിച്ചു. പ്രഭുകുടുംബങ്ങളിലെ കന്യകളെ സംഗീതവും കവിതയും പഠിപ്പിച്ചു. സംഗീതം താളമിട്ട പ്രണയ ഗീതങ്ങളെഴുതി. അതുല്യമായ കാവ്യാത്മകതയെ പ്രകീർത്തിച്ച് സപ്ഫൊ ക്കിന് 'പത്താമത്തെ കാവ്യദേവത' എന്ന അലങ്കാരം അണിയിച്ചു കൊടുത്തു.



  സ്വവർഗാനുരാഗത്തെക്കുറിച്ച് അക്കാലത്തെ ഗ്രീക്ക് സമൂഹത്തിൽ നിലനിന്നിരുന്നത് അശാസ്ത്രീയമായ ധാരണകളായിരുന്നു.സപ്‌ഫൊ കവിതകൾ വ്യക്തിസ്വാതന്ത്ര്യത്തിനും വികാസത്തിനും പുതിയൊരു കാഴ്ചപ്പാട് നൽകി.. പുരുഷാധിപത്യ സമൂഹം സ്വാഭാവികമായും ആസ്വദിച്ചു വന്ന സ്വവർഗ പ്രണയം ഒരു സ്ത്രീയുടെ കവിതകളിൽ പ്രകടമാകുന്നതും ഇവർക്ക് പിടിച്ചില്ല. സൗഹൃദം, സഹാനുഭാവം, അനുരാഗം എന്നിവയെക്കുറിച്ച് ചിന്തിക്കുന്നതും അക്കാലത്ത് വിപ്ളാവാത്മകമായിരുന്നു. എന്നാൽ, കവിതകൾക്ക് പുറത്ത് സപ് ഫൊ സ്വവർഗാനുരാഗിയായിരുന്നുവോയെന്നതിൽ ഉറപ്പില്ല. ലെസ്ബിയൻ രതി ആഘോഷങ്ങൾക്കിടയിലും ലെഫ്ക്കാ ദയിലെ ഫേ ഒൺ എന്ന ചെറുപ്പക്കാരനുമായുള്ള പ്രണയം തകർന്ന സപ് ഫൊ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഒരു കഥയുണ്ട്.



  വർഷങ്ങൾക്ക് ശേഷം, സപ് ഫൊ കവിതകൾക്ക് നിരവധി അന്യഭാഷാ വിവർത്തനങ്ങളുണ്ടായി . സ്വവർഗാനുരാഗത്തിന്റെ മനശാസ്ത്രവും ശാസ്ത്രവും ജനിതകവുമായ പഠനങ്ങൾക്ക് ഈ കവിതകൾ വഴിയൊരുക്കി. പടിഞ്ഞാറൻ നാടുകളിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമെത്തി ചേരുന്ന സ്വവർഗ പ്രണയിനികളുടെ തീർത്ഥാടന കേന്ദ്രമായി ലെസ്ബൊസ് ദ്വീപ് മാറി. ശാന്തമായ കടൽത്തീരവും മനോഹരമായ താമസ സ്ഥലങ്ങളും നിശാ ശാലകളും കൊണ്ട് സമ്പന്നമായ എറി സോസി(Eressos)ൽ സെപ്തംബർ 10 മുതൽ 24 വരെ സംഘടിപ്പിക്കുന്ന LGBT ഫെസ്റ്റിവൽ വിവിധ രാജ്യങ്ങളിൽ നിന്നും വന്നുചേരുന്ന സ്വവർഗ പ്രണയികൾ വർണാഭമാക്കും. പ്രണയത്തെക്കുറിച്ചുള്ള കേട്ടറിവും കണ്ടറിവും ചരിത്ര വായനയും കുട്ടിക്കാലം മുതൽ ശീലമായ ലെസ്ബൊ സ് സമൂഹത്തിന്, മറ്റ് രാജ്യങ്ങളിലെLGBT വിരുദ്ധ മനോഭാവം ആശ്ചര്യകരമാണ്. മനുഷ്യന്റെയും ചരിത്രത്തിന്റെയും വികാസ പരിണാമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയായി ഇതിനെ ഇവിടത്തുകാർ കാണുന്നു



  സ്വവർഗ്ഗാനുരാഗികളായ അലക്സാണ്ട്രയും മരിയയുമാണ് ഇക്കാര്യം എന്നെ പഠിപ്പിച്ചത്. 1996 ലാണ് ഞാനാദ്യം ഗ്രീസിലെത്തുന്നത്. പൗരാണികതയുടെ അടയാളങ്ങൾ നിറഞ്ഞാടുന്നവയാണ് ഗ്രീക് ദ്വീപുകളെല്ലാം. ഏജിയൻ കടലിൽ വടക്കു കിഴക്കായി തുർക്കിക്ക് ചാരെയാണ് ലെസ് ബൊ സ്. ഇവിടുത്തെ പ്രധാന തുറമുഖ നഗരം മിത്തിലിനി(Mytilene). പണ്ട്, ഏഷ്യാമൈനറിന്റെ ഭാഗമായിരുന്ന ഈ ദ്വീപ് വിപുലമായ കച്ചവട കേന്ദ്രമായിരുന്നതിന്റെ ശേഷിപ്പുകളായ നിരവധിയായ പ്രഭു മന്ദിര(mansions) ങ്ങൾ ഇവിടെയുണ്ട്.



  കടൽക്കാഴ്ചയുള്ളതും തുറമുഖത്ത് നിന്ന് നടന്നെത്താവുന്ന ദൂരത്തിലുമാണ് സപ് ഫൊ(Sappho) ഹോട്ടൽ.

Recent Post