ഭാഷയെക്കുറിച്ച് ആലോചിച്ചാൽ ...

എം എൻ കാരശ്ശേരി

  ഭാഷയെക്കുറിച്ച് എപ്പോഴും എന്തെങ്കിലും ആലോചിക്കാനുണ്ടാവും. ഒരു പത്രവാർത്ത കാണുമ്പോൾ, ഒരു പ്രസംഗം കേൾക്കുമ്പോൾ, ഒരാളുടെ വർത്തമാനം കേൾക്കുമ്പോൾ, അങ്ങനെ . നമ്മുടെ നിതാന്തജാഗ്രത ആവശ്യപ്പെടുന്ന ഒന്നാണ് സംസ്കാരത്തിന്റെ എല്ലാ രൂപങ്ങളും. അതിൽ ഏറ്റവും പ്രധാനപ്പെട്ട രൂപമാണ് ഭാഷ എന്നാണ് എന്റെ അഭിപ്രായം. കോവി ഡ് വന്നപ്പോൾ അത് സാന്പത്തിക പ്രശ്നങ്ങളുണ്ടാക്കി, സാമൂഹ്യപ്രശ്നങ്ങളുണ്ടാക്കി, രാഷ്ട്രീയ പ്രശ്നങ്ങളുണ്ടാക്കി. ഒരു പിടി ആളുകൾക്ക് കുടുംബം നഷ്ടപ്പെട്ടു.തൊഴിൽ നഷ്ടപ്പെട്ടു. അക്കൂട്ടത്തിൽ, അതൊരു ഭാഷാ പ്രശ്നം കൂടിയുണ്ടാക്കിയെന്നാണ് എനിക്ക് തോന്നുന്നത് .
  കോ വിഡ് 19 എന്നാണ് ആ രോഗത്തിന്റെ പേര്. അത്, കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കമാണ്. 2019 ൽ കണ്ടെത്തിയതാണെങ്കിലും, 20 20 ന്റെ തുടക്കത്തിലാണ് ഇന്ത്യയിലത് ആദ്യം കണ്ടത് . കേരളത്തിലാണ് ലോക് ഡൗൺ തുടങ്ങുന്നത്, 2020 മാർച്ചിന് .
  പണ്ട് നമ്മുക്ക് ഇതിനൊക്കെ മലയാളം പേരുകളുണ്ടായിരുന്നു.Small Pox എന്നതിന് വസൂരി എന്നുണ്ടായിരുന്നു. Plague എന്നതിന് വി ഷൂചിക എന്നുണ്ടായിരുന്നു. Tuberculosis എന്നതിന് രാജേഷ് മാവ് എന്നുണ്ടായിരുന്നു. അന്ന് വലിയ രോഗമായിരുന്നു അത്. നമ്മുടെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴ മരിച്ചു പോയത് ആ രോഗം ബാധിച്ചിട്ടായിരുന്നു. പെൻസിലിൻ കണ്ടു പിടിക്കുന്നതിന്ന് മുമ്പായിരിക്കണം. ചികിത്സയില്ലാത്ത രോഗമെന്നാന്ന് എന്റെ കുട്ടിക്കാലത്തൊക്കെ പറഞ്ഞു കേട്ടിട്ടുള്ളത്' .അങ്ങനെയുണ്ട്. പോട്ടെ .
  പെട്ടെന്ന് ഒരു രോഗം ലോകം മുഴുവൻ പരക്കുന്നതു കൊണ്ട് പുതിയൊരു പേരുണ്ടാക്കാൻ നമുക്ക് സാവാകാശം കിട്ടില്ല. ഞാൻ ഇക്കൂട്ടത്തിൽ ആലോചിച്ചൊരു കാര്യം, കോവി ഡ് പോസിറ്റീവായെന്ന് പറഞ്ഞാൽ എന്താ അർത്ഥമെന്നാണ്. കോ വിഡ് രോഗം സ്ഥിരീകരിച്ചു വെന്നാണ് .അപ്പാൾ കോവി ഡ് നെഗറ്റീവ് ആയെന്ന് പറഞ്ഞാലോ? കോവിഡിൽ നിന്ന് മുക്തി നേടി അല്ലെങ്കിൽ രോഗ മുക്തി പ്രാപിച്ചു വെന്നാണ് അർത്ഥം. എന്നാൽ, സാമാന്യമായി ടെലിവിഷൻ ചാനലുകൾ, പത്രമാധ്യമങ്ങൾ, റേഡിയോ ഒക്കെ പറഞ്ഞതെന്താണ്? കോവി ഡ് പോസിറ്റി വ് ആയി എന്നാണ്. മുഖ്യമന്ത്രിക്ക് കോവി ഡ് പോസിറ്റീവായി, അല്ലെങ്കിൽ ആരോഗ്യ മന്ത്രിക്ക് കോവി ഡ് പോസിറ്റീവായി. പോസിറ്റീവെന്ന വാക്ക് നമ്മുടെ ഇടയിലുള്ള പ്രതീതി,അതൊരു നല്ല കാര്യമെന്നാണ്. പോസിറ്റീ വ് തിങ്കിങ് എന്നു പറയും. ഗുണപരമായത്, ഗുണാത്മക ചിന്ത. നെഗറ്റീവ് എന്നുള്ളതിന് നിഷിദ്ധാർത്ഥമാണ്. നിഷേധാത്മകമാണ്. നെഗറ്റീവിറ്റി എന്നൊക്കെ പറയും.
  അപ്പോൾ ,എന്താണങ്ങനെ വന്നത് ? ഞാൻ ഊഹിക്കുന്ന കാര്യം പറയാം. അദ്ദേഹത്തിന് കോവി ഡ് രോഗം സ്ഥിരീകരിച്ചു എന്ന് പറയേണ്ട സ്ഥാനത്ത് ഇംഗ്ലീഷിലുള്ള പ്രയോഗങ്ങൾ അങ്ങനെ തന്നെ മലയാളത്തിൽ എഴുതുകയാണുണ്ടായത്.His covid test turned positive. His covid test turned negative അങ്ങനെ .അത് തുടക്കത്തിൽ ആശയക്കുഴപ്പമു ണ്ടാക്കിയിരുന്നു. ഇപ്പോഴതില്ല. ആളുകൾക്ക് മനസിലാവുന്നുണ്ട്.
  അപ്പോൾ ,എന്താ കുഴപ്പം? അങ്ങനെ പറഞ്ഞാൽ പോരെ? മതി. അങ്ങനെ പറഞ്ഞാൽ മതി. പക്ഷെ, ഏതാണ്ട് അഞ്ചെട്ട് മാസമെങ്കിലും ആ ആശയക്കുഴപ്പം നില നിന്നു. നമ്മൾ ഇങ്ങനെയല്ല ഭാഷയെ കൈകാര്യം ചെയ്യേണ്ടത്,എന്നെനിക്ക് തോന്നുന്നു. ഒരു ആശയം വരുമ്പോൾ, ഒരു ഉപകരണം വരുമ്പോൾ, ഒരു ചികിത്സാ രീതി വരുമ്പോൾ അത് മലയാളത്തിൽ എങ്ങനെ പറയാമെന്ന് നമ്മൾ ആലോചിക്കണം. ഇതൊരു ഭാഷാ മൗലിക വാദമല്ലേ? അല്ല. എന്താ കാരണം? ഇപ്പോൾ കോവി ഡ് പരിഭാഷപ്പെടുത്തി പറയണമന്ന് ഞാൻ പറയില്ല. നമ്മൾ aeroplane വന്നപ്പോൾ വിമാനം എന്ന വാക്കുണ്ടാക്കി.Ship വന്നപ്പോൾ കപ്പൽ എന്ന വാക്കുണ്ടാക്കി.Train വന്നപ്പോൾ തീവണ്ടിയെന്ന വാക്കുണ്ടാക്കി. പക്ഷെ, Car വന്നപോൾ നമ്മൾ ആ പണി നിറുത്തി. കാർ എന്ന് തന്നെ പറഞ്ഞു. കാറെന്ന് പറഞ്ഞോളു, കുഴപ്പമില്ല .കംപ്യൂട്ടറെന്ന് പറഞ്ഞോളു, കുഴപ്പമില്ല. പക്ഷെ, പിന്നീട് അവിടെ നിന്നങ്ങോട്ടുള്ള തൊ ക്കെ ഇങ്ങനെ ആക്കി കളഞ്ഞാൽ നമ്മുടെ ഭാഷയുടെ തനത് ആവിഷ്ക്കാര രീതികൾ ഇല്ലാതാവും. ഒരു വാക്കിന്റെ പ്രശ്നമല്ലത്.
  ഇപ്പോൾ ,പുതിയൊരു വാക്ക് ഞാൻ കണ്ടു. അത് Covirgin എന്നാണ്.Virgin എന്ന് പറഞ്ഞാൽ കന്യക. Covirgin എന്ന് പറഞ്ഞാലോ? ഇതേ വരെ കോവി ഡ് രോഗം സ്പർശിച്ചിട്ടില്ലാത്ത ആൾ .ആണിനും പെണ്ണിനും അങ്ങനെ പറയാം. ഇതിപ്പോൾ പോസിറ്റീവ് ,നെഗറ്റീവ് എന്ന് പോലെ പറഞ്ഞാൽ എന്തൊരു ആഭാസമായിരിക്കുമത്? ഒന്നാമത് Virgin എന്ന് പറഞ്ഞാലത് ഒരു സ്ത്രീയെ പരാമർശിക്കുന്നതാണെന്നാണ് നമ്മുടെ ഒരു ധാരണ. ഇതേ വരെ അദേഹത്തെ കോവി ഡ് രോഗം സ്പർശിച്ചിട്ടില്ലായെന്ന് നമ്മുടെ രീതിയിൽ പറഞ്ഞാലത് കഴിഞ്ഞു. അതിനിപ്പം ഒറ്റ പദം കണ്ടു പിടിക്കേണ്ട കാര്യമില്ല. കാരണം ,നമ്മളങ്ങനെ നിരവധിയായി കാര്യങ്ങൾ നമ്മുടെ ഭാഷയിൽ പറയുന്നുണ്ട്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ മതി.എന്നാലത് പറയുന്നവർക്കും കേൾക്കുന്നവർക്കും ആശയവ്യക്തതയുണ്ടാക്കും. ഭാഷയുടെ അടിസ്ഥാനധർമം, അതിന്റെ ഉത്തരവാദിത്തം അതാണല്ലോ? ആശയ സംവേദനം. അത് കഴിയുന്ന വേഗത്തിൽ എന്താണോ പറയേണ്ടത് എങ്ങനയാണോ പറയേണ്ടത് അത് പറയുകയെന്നതാണ്.

***

Recent Post