പദധ്യാനം

ജമാൽ കൊച്ചങ്ങാടി

  ഒരനുഭവത്തിൽ നിന്ന് തുടങ്ങാം. ഞാനാദ്യമായി ഒരു സിനിമാപ്പാട്ടെഴുതുന്നത് തളിരിട്ട കിനാക്കൾ (1979) എന്ന ചിത്രത്തിന് വേണ്ടിയാണ്. ഈണത്തിന്നൊപ്പിച്ച് എഴുതണമെന്ന ആദ്യ വെല്ലുവിളി. 'ജീവരാഗത്തിൻ മധുരക്കനി കാലമാം കാകൻ കവർന്നു" എന്നെഴുതി. എനിക്ക് പെട്ടെന്ന് തൃപ്തിയായില്ല. പാട്ടിൻ്റെ പെരുന്തച്ചനായ പി.ഭാസ്ക്കരൻ മാഷിനോട് പകരമൊരു വാക്ക് ചോദിച്ചു. മധുഫലങ്ങൾ എന്നദ്ദേഹം നിർദ്ദേശിച്ചു.അതും തൃപ്തിയായില്ല. മാഷിനെ പോലെ ഒരു പ്രതിഭ നിർദ്ദേശിച്ചതല്ലെ, നിരസിക്കാമോ?
  വീണ്ടും പദ ധ്യാനം. ഒടുവിൽ താനേ ആ വാക്ക് മനസ്സിൻ്റെ സരസ്സിൽ നിന്ന് വിടർന്നു: തേൻകനികൾ.
  വാക്കാണ്എന്നും എഴുത്തുകാരൻ്റെ മൂലധനം, ആയുധവും.

***

Recent Post