വാക്കുകളുടെ തച്ചുശാസ്ത്രത്തെക്കുറിച്ച്
ടി.പി രാജീവൻ

ഞാൻ ഇംഗ്ലീഷിൽ നിരവധി എഴുതിയിട്ടുണ്ട് .മലയാളത്തിന്റെയത്ര പദാവലി എനിക്ക് ഇംഗ്ലിഷിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എഴുത്തിന്റെ വല്ലാത്തൊരു അച്ചടക്കം ഞാനറിഞ്ഞിരുന്നു. എന്റെ ഇംഗ്ലീഷെഴുത്തുകൾ പോരായിരുന്നുവെന്ന് മലയാളികൾ അല്ലാത്തവർ പോലും എന്നോട് പറഞ്ഞതുമില്ല.
മലയാളത്തിൽ മാധവിക്കുട്ടിയും ആനന്ദുമൊക്കെ വാക്കുകളുടെ ഈ അച്ചടക്കം അക്ഷരാർത്ഥത്തിൽ കൊണ്ടു നടന്നവരായിരുന്നു. ഒ.വി വിജയൻ പദസമ്പത്തിന്റെയും പര്യയായങ്ങളുടെയും ആഘോഷവും. പൊന്നുരുക്കി വിളക്കി ചേർക്കുന്ന സ്വർണ പണിക്കാരന്റെ സൂക്ഷ്മതയോടെ ഞാൻ പര്യയായങ്ങളില്ലാത്ത പദങ്ങളുടെ മേൽ അടയിരിക്കുന്നു.