തണലും താങ്ങുമായി സുനിൽ ടീച്ചർ; പണിഞ്ഞത് 245 വീടുകൾ

07/05/2022
 പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അധ്യാപികയായിരുന്നു ഡോ. എം എസ് സുനിൽ . 2005 ലാണ് ടീച്ചർ തന്റെ ജീവിതദൗത്യം തിരിച്ചറിഞ്ഞത് . സ്വന്തം വിദ്യാർത്ഥിനിക്ക് സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെ നാട്ടുകാരുടെയും സഹായത്താൽ വീട് നിർമ്മിച്ച് നൽകി. പിന്നീട് ഇങ്ങോട്ട് ഈ ഒറ്റയാൾ പ്രസ്ഥാനം ഇതേവരെ പാവപ്പെട്ടവർക്കായി 245 വീടുകൾ പണിഞ്ഞു കൊടുത്തു. മാത്രവുമല്ല ഓരോ മാസവും 100 കുടുംബങ്ങൾക് ഭക്ഷണസാധനങ്ങൾ എത്തിച്ച് കൊടുക്കുന്നു. ഒപ്പം തൊഴിൽ പരിശീലനവും വിദ്യാഭ്യാസവും നൽകി കുടുംബങ്ങൾക്ക് സമഗ്ര പുനരധിവാസം ഒരുക്കുന്നു. ഇക്കാലയളവിനുളളിൽ ഒട്ടേറെ ബഹുമതികളും സുനിൽ ടീച്ചററെ തേടിയെത്തി. 2017 ൽ രാജ്യം നാരി ശക്തി പുരസ്കാരം നൽകി ആദരിച്ചു.എന്നാൽ, സേവനവഴിയിലും സ്ത്രീയായതിന്റെ വെല്ലുവിളികൾ ഡോ.സുനിലിന് വളരെ വലുതായിരുന്നു. സ്ത്രീ, പുരുഷ വിവേചത്തിന്റെ സങ്കടങ്ങൾ കൂടിയാണ് ഈ അഭിമുഖത്തിൽ ടീച്ചർ തുറന്നു പറയുന്നത്.detoor debate ൽ ഡോ.എം എസ്‌സുനിൽ

Recent Post